test del 4 copy of del 3

4ന് തിരഞ്ഞെടുപ്പ് ഫലം: ഒരുങ്ങി സംസ്ഥാനം: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കയറാൻ ക്യുആർ കോഡുള്ള ഐഡി കാർഡ്


സംസ്ഥാനം 4ന് വോട്ടെണ്ണലിന് ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ചാൽ പൂർത്തിയാകുന്നതു വരെ ഇടവേളയുണ്ടാകില്ല. അതതു മണ്ഡലങ്ങളിലെ വരണാധികാരിയുടെ ചുമതലയിലാണ് ഓരോ കേന്ദ്രത്തിലെയും വോട്ടെണ്ണൽ. വോട്ടെണ്ണാൻ 14 മേശകൾ വോട്ട് എണ്ണൽമൊബൈലിന് പ്രവേശനമില്ല തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകനു മാത്രമേ കൗണ്ടിങ് ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമുള്ളൂ. വരണാധികാരിക്കും ഉപവരണാധികാരിക്കും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) പ്രീ-കൗണ്ടിങ്ങിനായുള്ള ഒടിപി (വൺ ടൈം പാസ്‌വേഡ്) സ്വീകരിക്കാൻ മാത്രം മൊബൈൽ ഓൺ ചെയ്യാം. ലോഗിൻ ചെയ്താലുടൻ ഫോൺ ഓഫ് ചെയ്യണം. വോട്ടെണ്ണൽ തീരുന്നതുവരെ ഫോൺ നിരീക്ഷകന്റെയോ വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ കൈവശം സൂക്ഷിക്കണം.


Source link

Back to top button