NEWS

ഡോ. സബൈൻ ശിവദാസന് ഫെർട്ടിലിറ്റി ലീഡർഷിപ്പ് അവാർഡ്

മൂവാറ്റുപുഴ: വന്ധ്യതാ നിവാരണ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച പേഴയ്‌ക്കാപ്പിള്ളി സബൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സബൈൻ ശിവദാസന് നാഷണൽ ഫെർട്ടിലിറ്റി ലീഡർഷിപ്പ് അവാർഡ് ലഭിച്ചു. വന്ധ്യതാ ചികിത്സയിലെ ദീർഘവീക്ഷണത്തോടെയുള്ള സേവനമാണ് ഡോ. സബൈനെ വോയ്‌സ് ഒഫ് ഹെൽത്ത്കെയറിന്റെ അവാർഡിന് അർഹനാക്കിയത്.

ന്യൂഡൽഹിയിൽ നടന്ന നാഷണൽ ഐ.വി.എഫ് ഉച്ചകോടിയിൽ മുൻ ഡെപ്യൂട്ടി ഡ്രഗ്ഡ് കൺട്രോളർ കെ.ആർ. ചവ്‌‌ളയിൽ നിന്ന് ഡോ. സബൈൻ അവാർഡ് ഏറ്റുവാങ്ങി.

25 വർഷത്തിലേറെയായി തുടരുന്ന സേവനത്തിനിടെ രാജ്യത്തിനകത്തും വിദേശത്തും നിന്നുള്ള ആയിരക്കണക്കിന് ദമ്പതികൾക്ക് ഡോ. സബൈൻ ശിവദാസൻ വന്ധ്യതാ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.


Source link
NEWS

Back to top button