NEWS
യുവനടിയോട് ലൈംഗികാതിക്രമം: രഞ്ജിത്ത് കുറ്റക്കാരനെന്നു കുറ്റപത്രം, മുൻപും സമാനസ്വഭാവമുള്ള പരാതികൾ

കൊച്ചി ∙ യുവനടിയോടു ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരനെന്നു കുറ്റപത്രം. രഞ്ജിത്തിനെതിരെയുള്ള ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രം ഇന്നു സമർപ്പിക്കും. ഫോർട്ട്കൊച്ചി ആസ്പിൻവാളിൽ ജനുവരിയിൽ നടന്ന ഷൂട്ടിങ്ങിനിടെ കാരവനിൽ വച്ച് രഞ്ജിത്ത് കയറിപ്പിടിച്ചെന്നായിരുന്നു യുവനടിയുടെ പരാതി. നടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയെ തുടർന്നാണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. സിറ്റി ഡിസിപി അശ്വതി ജിജിയുടെ േമൽനോട്ടത്തിൽ ഉദയംപേരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം രണ്ടര മാസത്തെ അന്വേഷണത്തിനൊടുവിലാണു കുറ്റപത്രം തയാറാക്കിയത്.
Source link


