NEWS

‘ആ നിമിഷം നമ്മൾ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ഇറങ്ങും, അതിൽ യാതൊരു സംശയവുമില്ല’; പരസ്യ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി


ന്യൂഡൽഹി / ഇസ്‌ലാമാബാദ് ∙ സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ, ഇന്ത്യയ്‌ക്കെതിരെ പരസ്യ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാൻ നേരിടുന്ന രൂക്ഷമായ ആഭ്യന്തര പ്രതിസന്ധികൾക്കും ജലക്ഷാമത്തിനും ഇടയിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള കടുത്ത പരാമർശം. എആർവൈ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഭീഷണി മുഴക്കിയത്.നമ്മുടെ ദേശീയ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം നമ്മൾ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ജലവിതരണം തടസപ്പെടുത്താൻ ഇന്ത്യ അസാധാരണ വേഗത്തിൽ നീങ്ങുന്നുവെന്ന് പാക്കിസ്ഥാനു തെളിവ് ലഭിച്ചാൽ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


Source link

Back to top button