കുളത്തൂപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വൃദ്ധ മരിച്ചു

കുളത്തൂപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. കുളത്തൂപ്പുഴ ചന്ദനക്കാവ് ഷീല വിലാസത്തിൽ ചന്ദ്രികയാണ് (66) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കടുത്ത പനിയും തലവേദനയെയും തുടർന്ന് ചന്ദ്രികയെ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയത്. നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
ചന്ദ്രികയ്ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലെത്തി കിണറ്റിലെ വെള്ളം ഉൾപ്പടെ വിദഗ്ദ്ധ പരിശോധനകൾക്കായി ശേഖരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. പരേതനായ വിജയചന്ദ്രനാണ് ഭർത്താവ്. മക്കൾ: ഷീല, ഷീജ.
Source link
NEWS


