എൽ 3ക്ക് മുൻപ് ഒരുമിക്കുന്നു , പൃഥ്വിയുടെ സംവിധാനത്തിൽ വീണ്ടും മോഹൻലാൽ

നിർമ്മാണം: ഇന്ദ്രജിത്ത്
മഞ്ജു വാര്യർ
എമ്പുരാനുശേഷം മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ വീണ്ടും നായകനാകുന്നുഎന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പൃഥ്വിരാജും ഇൗ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . എമ്പുരാന്റെ തുടർച്ചയായ എൽ 3ക്ക് മുൻപ് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഇന്ദ്രജിത്തും മഞ്ജുവാര്യരും ചേർന്ന് നിർമ്മിക്കും എന്നാണ് അറിയുന്നത്. ഇതാദ്യമായാണ് ഇന്ദ്രജിത്ത് നിർമ്മാതാവിന്റെ കുപ്പായം അണിയുന്നത്. എൽ 3 ആരംഭിക്കാൻ ഏറെ മുന്നൊരുക്കം വേണ്ടിവരുന്നതിനാലാണ് അതിന് മുൻപ് മറ്റൊരു സംവിധാന സംരംഭത്തിലേക്ക് പൃഥ്വിരാജ് കടക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഒടിയനുശേഷം നാലാമത്തെ സംവിധാന സംരംഭത്തിലേക്ക് പൃഥ്വിരാജ് പ്രവേശിക്കും എന്നാണ് വിവരം. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ഒടിയനിൽ മഞ്ജു വാര്യർ ആണ് നായിക.ഇന്ത്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. അതേസമയം ലൂസിഫർ, ബ്രോഡാഡി, എമ്പുരാൻ എന്നിവയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രങ്ങൾ.
ഇൗ ചിത്രങ്ങളിൽ എല്ലാം മോഹൻലാലിനൊപ്പം പൃഥ്വിരാജ് അഭിനയിച്ചിട്ടുമുണ്ട്.ബ്രോ ഡാഡി ഒ.ടി.ടി റിലീസായിരുന്നു. ഈ ചിത്രവും പ്രേക്ഷകരെ നിരാശരാക്കിയില്ല. ലൂസിഫറും എമ്പുരാനും ബ്ളോക് ബസ്റ്റർ വിജയം നേടുകയും ചെയ്തു.
Source link

