LATEST NEWS

അയ്യപ്പസന്നിധിയിൽ ഇന്ന് വിഷുക്കണി ദർശനം


ശബരിമല ∙ പ്രതീക്ഷകളുടെ വെളിച്ചവുമായി പുത്തനാണ്ടിന് ഐശ്വര്യമേകാൻ അയ്യപ്പ സന്നിധിയിൽ ഇന്ന് വിഷുക്കണി ദർശനം. ശ്രീലകത്ത് അയ്യപ്പ സ്വാമിക്കൊപ്പം കണിക്കൊന്ന പൂക്കളും ധനവും ധാന്യങ്ങളും ഫലങ്ങളുമായി വിഷുക്കണി ഒരുക്കി. സർവൈശ്വര്യങ്ങളും നിറയുന്ന വിഷുപ്പുലരിയിൽ കണിദർശനത്തിനായി തിരുനട തുറന്നത് പുലർച്ചെ 4ന്. വിഷുക്കണി ഒരുക്കിയാണ് ഇന്നലെ രാത്രി നട അടച്ചത്. പുലർച്ചെ 4ന് നട തുറന്ന് അയ്യപ്പ സ്വാമിയെ കണി കാണിച്ചു. വിഷുക്കൈനീട്ടവും നൽകി. വലിയ തിരക്കാണ് സന്നിധാനത്ത്. നിയന്ത്രണത്തിനു പൊലീസ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.


Source link

Back to top button