NEWS

കൂടിക്കാഴ്ചയ്ക്ക് മോദിയും ട്രംപും; ജി7 ഉച്ചകോടിക്കിടെ ഇരുവരും തമ്മിൽ കണ്ടേക്കുമെന്ന് റിപ്പോർട്ട്


വാഷിങ്ടൻ∙ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തും. ജൂൺ 17നായിരിക്കും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുക. 2025 ഫെബ്രുവരിയിലാണ് ഇതിനു മുൻപ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരിയിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യ–യുഎസ് ബന്ധത്തിൽ ചെറിയ വിള്ളലുകൾ സംഭവിച്ചിരുന്നു. ഇന്ത്യൻ കയറ്റുമതിക്ക് മേൽ യുഎസ് ഉയർന്ന തീരുവ ഏർപ്പെടുത്തുകയും ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം പരിഹരിക്കാൻ സഹായിച്ചെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദം ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു. എച്ച്1 ബി വിസാ നയങ്ങൾ, വ്യാപാരം, പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം തുടങ്ങിയവ ഇരുവരും ചർച്ച ചെയ്തേക്കും.


Source link

Back to top button