NEWS

ശ്രീലങ്കൻ വിമാനത്തിന് മിന്നലേറ്റു, 207 യാത്രക്കാർ; അടിയന്തര നിലത്തിറക്കൽ


കൊളംബോ∙ ശ്രീലങ്കയിൽനിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറക്കുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനം യാത്രാമധ്യേ മിന്നലേറ്റതിനെ തുടർന്ന് വെള്ളിയാഴ്ച അടിയന്തരമായി തിരിച്ചിറക്കി. 207 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.ശ്രീലങ്കയിലെ പ്രാദേശിക മാധ്യമമായ ‘ഡെയ്‌ലി മിറർ’ റിപ്പോർട്ട് ചെയ്തതനുസരിച്ച് വിമാനത്തിന് മിന്നലേറ്റ ഉടൻ വലിയൊരു ശബ്ദം കേട്ടു. വിമാനത്തിന്റെ ഒരു എൻജിനിൽനിന്ന് തീപ്പൊരികൾ ഉയർന്നു. വിമാന ജീവനക്കാർ ഉടനടി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.


Source link

Back to top button