LATEST NEWS

‘പുതിയ സർക്കാരിൽ വിശ്വാസം; കസ്റ്റഡി മർദനക്കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷ’: മുഖ്യമന്ത്രിയെ കാണാൻ സുജിത്ത്


തൃശൂർ∙ കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ‍ നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്ത്. സസ്പെൻഡ് ചെയ്യപ്പെട്ട പ്രതികൾക്കെതിരെ ഏഴു മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാൻ ഉത്തര മേഖല ഐജി രാജ്പാൽ മീണ തയാറായിട്ടില്ല. ഇതിനു പിന്നാലെയാണ് കേസിൽ നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുന്നതെന്നു സുജിത്ത് മനോരമ ഓൺലൈനിനോട് പറഞ്ഞു. കേസില്‍ ഇനിയെങ്കിലും കൃത്യമായ അന്വേഷണം നടക്കുമെന്നാണ് വിശ്വസിക്കുന്നത്. പ്രൈവറ്റ് പരാതി കുന്നംകുളം  കോടതിയിൽ കൊടുത്തിട്ട് സമൻസ് അയച്ചിട്ട് പോലും പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല. പിന്നീട് വാറണ്ടായി അയക്കേണ്ടി വന്നു. അപ്പോൾ മാത്രമാണ് എസ്‌‍പി വന്ന് കോടതിയിൽ മൊഴി നൽകിയത്. കൃത്യമായ അന്വേഷണം ഉണ്ടെങ്കിൽ മാത്രമേ നീതി ലഭിക്കു. 


Source link

Back to top button