NEWS
ചബഹാർ കൈവിടില്ല; വെള്ളത്തിലാവില്ല ആ 3000 കോടി, തിരിച്ചുവരും പാക്കിസ്ഥാനെ പൂട്ടിയ ഇന്ത്യയുടെ ‘ഇറാൻ തുറുപ്പുചീട്ട്’

പാക്കിസ്ഥാനെ ആശ്രയിക്കാതെ മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും കടക്കണം. ചരക്കുനീക്കം തടസ്സമില്ലാതെ നടത്താൻ ഇന്ത്യ ഇറാനിൽ ഒരുക്കിവച്ച തുറുപ്പുചീട്ട്, അതായിരുന്നു ചബഹാർ തുറമുഖം. പാക്കിസ്ഥാനിൽ ‘ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി’ (സിപിഇസി) പദ്ധതിയുടെ ഭാഗമായി ചൈന നിർമിച്ച ഗ്വാദർ തുറമുഖത്തിന് ഏറെ അടുത്താണ് ഇന്ത്യ വൻ നിക്ഷേപത്തോടെ സജ്ജമാക്കിയ ചബഹാർ തുറമുഖം. പാക്കിസ്ഥാനിലൂടെ കടക്കാതെ അഫ്ഗാനിസ്ഥാൻ, ഇറാൻ, അർമേനിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ചരക്കുനീക്കം നടത്താനുള്ള ഇന്ത്യയുടെ തന്ത്രപ്രധാന കവാടം. റഷ്യയിൽ നിന്ന് മധ്യേഷ്യ വഴി ഇറാനിലേക്ക് നീളുന്ന 7000 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്റർനാഷനൽ നോർത്ത്-സൗത്ത് ഗതാഗത ഇടനാഴിയിലേക്കുള്ള (ഐഎൻഎസ്ടിസി) തന്ത്രപ്രധാന ലിങ്ക് കൂടിയാണ് ചബഹാർ എന്നത് ഇന്ത്യയ്ക്ക് ഇരട്ട മധുരമാണ്. യൂറോപ്പിലേക്ക് സൂയസ് കനാൽ വഴി ചരക്ക് കൊണ്ടുപോകുന്നതിനേക്കാൾ രണ്ടാഴ്ചയിലേറെ കുറഞ്ഞസമയത്തിനകം ഐഎൻഎസ്ടിസി വഴി എത്താം.ഇപ്പോൾ യുഎസും ഇറാനും സമാധാന ഡീൽ ഒപ്പുവച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്കും പുതുജീവൻ വയ്ക്കുകയാണ്. ഇടയ്ക്ക് ഇന്ത്യ, ചബഹാറിന്റെ പ്രവർത്തനം പ്രതിസന്ധികൾ കെട്ടടങ്ങുംവരെ ഇറാനിയൻ കമ്പനികളെതന്നെ ഏൽപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, അത്തരമൊരു നീക്കമില്ലെന്ന് കേന്ദ്രസർക്കാർ പിന്നീട് വ്യക്തമാക്കി.
Source link


