എന്നും യൗവനത്തോടെയിരിക്കാൻ തായ്‌വാൻ സ്‌ത്രീകൾ ചെയ്യുന്ന അഞ്ച് മാർഗങ്ങൾ; പരീക്ഷിച്ചാൽ ഫലം ഉറപ്പ്

ചർമ സംരക്ഷണവുമായി ബന്ധപ്പെട്ട പല രീതിയിലുള്ള ട്രെൻഡുകൾ മാറിമാറി വരാറുണ്ട്. പണ്ടുകാലത്ത് പ്രകൃതിദത്തമായ ഫേസ്‌പാക്കുകൾ മാത്രമാണ് കേരളത്തിലുള്ളവർ ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന് മഞ്ഞൾ, ചന്ദനം, രക്തചന്ദനം തുടങ്ങിയവ. എന്നാൽ, വർഷങ്ങൾ കഴിഞ്ഞതോടെ വിപണിയിൽ ലഭ്യമായ ക്രീമുകളെ പലരും ആശ്രയിക്കാൻ തുടങ്ങി. പിന്നീട് പലരും തിളക്കമുള്ള കൊറിയൻ ചർമത്തിനായുള്ള മാർഗങ്ങൾ ചെയ്‌തു.
ഇതെല്ലാം എല്ലാവരിലും ഫലം തരണമെന്നില്ല. മറ്റ് രാജ്യക്കാരുടെ കാലാവസ്ഥയ്‌ക്കും ജീവിതരീതിക്കും അനുയോജ്യമായ ക്രീമുകൾ മലയാളികൾക്ക് ഫലം തരണമെങ്കിൽ ദീർഘകാലം ഉപയോഗിക്കേണ്ടിവരും. വില സാധാരണയെ അപേക്ഷിച്ച് കൂടുതലായതിനാൽ എല്ലാവർക്കും ഇത് ചെയ്യാൻ സാധിക്കണമെന്നുമില്ല. എന്നാൽ, മലയാളികൾക്ക് പിന്തുടരാൻ കഴിയുന്ന സൗന്ദര്യ സംരക്ഷണ മാർഗങ്ങളുള്ള രാജ്യമാണ് തായ്‌വാൻ. ഈ രാജ്യത്തെ സ്‌ത്രീകൾ ചർമം സംരക്ഷിക്കാൻ ചെയ്യുന്ന മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
സമീകൃതാഹാരം – പ്രോട്ടീൻ, വൈറ്റമിൻ സി എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് ഇവർ കൂടുതലായും കഴിക്കുന്നത്. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾക്ക് പകരം ആവിയിലോ വെള്ളത്തിലോ വേവിച്ചാണ് ഇവർ ഭക്ഷണം പാകം ചെയ്യുന്നത്.
വ്യായാമം – ദിവസവും വ്യായാമം ചെയ്യാൻ ഇവർ മറക്കാറില്ല. ശരീരത്തിന് വ്യായാമം നൽകുന്ന രീതിയിലുള്ള വീട്ടുജോലികളും ഇവർ ചെയ്യാറുണ്ട്.
സൂര്യപ്രകാശം – അമിതമായി സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ഇവർ ശ്രദ്ധിക്കാറുണ്ട്. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ഒരു സൺസ്‌ക്രീൻ ഉപയോഗിക്കുക.
മാനസിക സമ്മർദം – ഇവർ ദിവസവും ധ്യാനം ചെയ്യാറുണ്ട്. മാനസിക സമ്മർദം കുറയ്‌ക്കാൻ ഇത് സഹായിക്കും. ഇതിന് പുറമേ മനസ് ശാന്തമാകാനുള്ള പല ഹോബികളിലും ഇവർ ചെയ്യാറുണ്ട്.
വൈറ്റമിൻ സി – ഭക്ഷണത്തിന് പുറമേ ചർമ സംരക്ഷണ വസ്‌തുക്കളിലും വൈറ്റമിൻ സി ഉൾപ്പെട്ടവ നോക്കി തിരഞ്ഞെടുക്കാൻ ഇവർ ശ്രമിക്കാറുണ്ട്.
Source link


