NEWS

മുഴുവൻ പണവും ഭൂമിയിലോ സ്വർണത്തിലോ തളച്ചിടരുത്; മുതിർന്ന പൗരന്മാർ ഒഴിവാക്കേണ്ട തെറ്റുകൾ


ജീവിതകാലം മുഴുവൻ കുടുംബത്തിനായി കഠിനാധ്വാനം ചെയ്ത്, മക്കളുടെ വിദ്യാഭ്യാസവും വിവാഹവും എല്ലാം കഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് കടക്കുന്നവർക്ക് മുൻപിലുള്ള പ്രധാന ചോദ്യം ഇതാണ്: ‘ഇതുവരെയുള്ള സമ്പാദ്യം എന്നെ സംരക്ഷിക്കുമോ, അതോ ഞാൻ അതിനെ സംരക്ഷിക്കേണ്ടി വരുമോ?’ ബാങ്ക് പലിശ നിരക്കുകൾ കുറയുകയും പണപ്പെരുപ്പം ഉയരുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ നിക്ഷേപങ്ങളിൽ വരുത്താൻ കഴിയുന്ന ചില മാറ്റങ്ങളെക്കുറിച്ച് അറിയാം.പണപ്പെരുപ്പവും നിക്ഷേപവുംഓഹരി വിപണിയെന്നാൽ ചൂതാട്ടമാണെന്ന ധാരണ മാറ്റാം. സുരക്ഷിതമായ ചില വഴികൾ നോക്കാം. എസ്‌ഡബ്ല്യുപി: മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ മുതിർന്നവർക്ക് അനുയോജ്യമാണ്. ഉദാഹരണത്തിന്, ഒരാൾ 20 ലക്ഷം രൂപ ഒരു ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിക്കുന്നു. ഇതിൽ നിന്ന് മാസംതോറും 15,000 രൂപ വീതം പിൻവലിക്കാൻ തീരുമാനിച്ചാൽ, ബാങ്ക് പലിശയെക്കാൾ മികച്ച ആദായം ലഭിക്കുമെന്ന് മാത്രമല്ല, ബാക്കി തുക വളരുകയും ചെയ്യും.


Source link

Back to top button