LATEST
അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ബീച്ചിലെത്തി; തിരമാലയിൽപ്പെട്ട് 18കാരനെ കാണാതായി

കാസർകോട്: മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി. മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറുൽ ഫാറൂഖിന്റെയും റസീനയുടെയും മകൻ മുഹമ്മദ് സൈനുൽ ആബിദിനെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. കടൽത്തീരത്ത് കളിച്ചുകൊണ്ടിരുന്ന സൈനുൽ ആബിദ് അപ്രതീക്ഷിതമായി വന്ന തിരമാലയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. നാട്ടുകാരും മഞ്ചേശ്വരം പൊലീസും തീരദേശ സുരക്ഷാ സേനയിലെ അംഗങ്ങളും ചേർന്ന് ഉടൻതന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിലവിൽ തെരച്ചിൽ തുടരുകയാണ്.
Source link


