test del 3
റഷ്യയുടെ മാത്രമല്ല; ഇറാന്റെ എണ്ണയ്ക്കും ഇനി ഇളവില്ലെന്ന് അമേരിക്ക, വാങ്ങുന്നവർക്ക് ഉപരോധം, ഇന്ത്യ എന്തു ചെയ്യും?

യുദ്ധക്കെടുതിക്കിടെ കുതിച്ചുകയറ്റം തുടങ്ങിയ എണ്ണവിലയെ പിടിച്ചുകെട്ടാനായി പ്രഖ്യാപിച്ച ഒരുമാസത്തെ ഉപരോധ ഇളവ് നീട്ടില്ലെന്ന് യുഎസ്. ഇറാന്റെയും റഷ്യയുടെയും എണ്ണയ്ക്ക് പ്രഖ്യാപിച്ച ഇളവാണ് നീട്ടിനൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞത്. വാങ്ങുന്നവർക്കും ഉപരോധമെന്ന് ഭീഷണിഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഇറാനിൽ നിന്നെത്തിയത് മിനിമം 2 സൂപ്പർ ടാങ്കറുകളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 40 ലക്ഷം ബാരൽ ഇറാനിയൻ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. റഷ്യയിൽ നിന്ന് ഒരുമാസത്തിനിടെ 30 മില്യൻ ബാരലിലധികം എണ്ണയും ഇന്ത്യൻ കമ്പനികൾ വാങ്ങി.
Source link


