NEWS

പി.എസ്.സി പരീക്ഷകളിൽ വ്യാപക ക്രമക്കേട്

തിരുവനന്തപുരം: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കുന്ന ഡ്രഗ് കൺട്രോളർ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥ നിയമനത്തിൽ പി.എസ്.സി വഴി അട്ടിമറി നടന്നെന്ന ആരോപണം പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) വിട്ടു. പരീക്ഷയും തുടർന്നുണ്ടായ അഭിമുഖവും പൂർത്തിയാക്കി ഒന്നാം റാങ്ക് കരസ്ഥമാക്കിയ നെയ്യാറ്റിൻകര സ്വദേശിയെ തഴയുകയും, പകരം യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കുക പോലും ചെയ്യാത്ത ഒരാൾക്ക് നിയമനം നൽകുകയും ചെയ്തുവെന്ന പരാതിയിലാണ് മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടൽ.

Sports ⏭️

Read News ⏭️

Back to top button