കൊച്ചി ജന്തർ മന്ദർ സമരം: അഭിജീത് ദിപ്കെ രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിലെത്തും

പ്രതീകാത്മക ചിത്രം
കൊച്ചി: സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷനെ (എസ്‌ഐആർ) എതിർത്തുകൊണ്ട് നവംബർ ഏഴിന് കൊച്ചിയിൽ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അറിയിച്ചു. ‘ജന്തർ മന്ദർ അറ്റ് കൊച്ചി’ എന്ന് പേരിട്ടിരിക്കുന്ന ഈ സമരപരിപാടിയിൽ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നേരിട്ടെത്തി നേതൃത്വം നൽകും. വൈകിട്ട് നാല് മണിക്ക് രാജേന്ദ്ര മൈതാനിയിലാണ് പ്രതിഷേധം ക്രമീകരിച്ചിരിക്കുന്നത്.
‘ജനാധിപത്യത്തെ സംരക്ഷിക്കുക, എസ്‌ഐആർ റദ്ദാക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് കൊച്ചിയിലെ സമരപരിപാടിയെക്കുറിച്ച് സിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ വിവരങ്ങൾ പങ്കുവെച്ചത്. പാർട്ടി സ്ഥാപകൻ ദീപകെയ്ക്ക് പുറമെ, സിജെപിയുടെ സൗത്ത് സോൺ നേതാവ് വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ് എന്നിവരും സമരത്തിൽ പങ്കുചേരും.
Save Democracy! Cancel SIR!
Join Us – 7th November – 4 PM | Rajendra Maidan, Kochi 📍 https://t.co/yPY824x1mm
— Cockroach Janta Party – CJP (@Cockroachisback) November 5, 2026
English Summary
എസ്‌ഐആറിനെതിരെ (SIR) നവംബർ ഏഴിന് കൊച്ചിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധം പ്രഖ്യാപിച്ചു. ‘ജന്തർ മന്ദർ അറ്റ് കൊച്ചി’ എന്ന പേരിലുള്ള പ്രതിഷേധം വൈകിട്ട് നാല് മണിക്ക് രാജേന്ദ്ര മൈതാനിയിൽ വെച്ചായിരിക്കും നടക്കുക. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, സൗത്ത് സോൺ നേതാവ് വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ് തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കും.
RELATED TOPICS: SIR PROTEST KERALA, CJP KOCHI PROTEST, ABHIJIT DIPKE, KOCHI PROTEST NOVEMBER 7




