NEWS

ആലപ്പുഴയിൽ കുളിക്കാനിറങ്ങിയ വയോധിക മുങ്ങിമരിച്ചു

എടത്വ∙ കുളിക്കാനിറങ്ങിയ വയോധിക പുഴയിൽ വീണ് മരിച്ച നിലയിൽ. തലവടി തെക്ക് മാണത്താറ മുണ്ടകത്തിൽ എം.സി.ലക്ഷ്മി (74) ആണ് ദാരുണമായി മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പുതുക്കരി 800 കുളിക്കാവിൽ പമ്പാനദിയിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു ഇവർ.

വീട്ടിൽ തിരിച്ചെത്തേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് വൈകിട്ട് അഞ്ചുമണിയോടെ മൃതദേഹം കണ്ടെത്തിയത്. സഹോദരിക്കൊപ്പമാണ് ഇവർ താമസിച്ചു വന്നിരുന്നത്. ഇവരുടെ സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും.

Fashion ⏭️

Back to top button