NEWS

മൂന്നാറിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

മൂന്നാർ: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്ക്. നടയാർ എസ്റ്റേറ്റ് നോർത്ത് ഡിവിഷൻ സ്വദേശികളായ അരുൺ ഗണപതി (19), വിഷ്ണു കറുപ്പുസ്വാമി (19) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇരുവരെയും ഉടൻ തന്നെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അരുണിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ഞായറാഴ്ച വൈകുന്നേരത്തോടെ ദേവികുളം റോഡിലെ സിഗ്നൽ പോയിന്റിന് സമീപമുള്ള ദേശീയപാതയിലാണ് സംഭവം നടന്നത്. തേക്കടി സന്ദർശനം പൂർത്തിയാക്കി മുംബൈയിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി മൂന്നാറിലേക്ക് വരികയായിരുന്ന ബസ്, മൂന്നാറിൽ നിന്ന് തിരികെ പോകുകയായിരുന്ന യുവാക്കളുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Fashion ⏭️

Back to top button