പാമ്പൻ പാലത്തിൽ നിന്ന് ട്രെയിനിൽ ചാടിയ ദമ്പതികൾ; ഒരാൾ മരിച്ചു

ധനുഷ്കോടിയിലെ പുതിയ പാമ്പൻ പാലം സാക്ഷിയായത് ഞെട്ടിക്കുന്ന രണ്ട് ആത്മഹത്യാ ശ്രമങ്ങൾക്കാണ്. അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത ഈ പാലത്തിലൂടെ യാത്ര ചെയ്ത രണ്ട് വ്യത്യസ്ത ട്രെയിനുകളിൽ നിന്നായാണ് സ്ത്രീയും പുരുഷനും കടലിലേക്ക് എടുത്തുചാടിയത്.
ശനിയാഴ്ച രാത്രി രാമേശ്വരത്തുനിന്നും മധുരയിലേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിൻ പാമ്പൻ പാലത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ഒരു പുരുഷൻ കടലിലേക്ക് ചാടി ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് മുള്ളിമുനൈ ദ്വീപിന് സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു. മരിച്ച വ്യക്തി ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
തുടർന്ന് ഞായറാഴ്ച രാവിലെ പാലക്കാടുനിന്ന് രാമേശ്വരത്തേക്ക് വരികയായിരുന്ന അമൃത എക്സ്പ്രസിൽനിന്നും ഒരു സ്ത്രീയും കടലിലേക്ക് ചാടുകയായിരുന്നു. ട്രെയിനിലെ സഹയാത്രക്കാർ ഈ ദാരുണമായ കാഴ്ച ഉടൻ തന്നെ അധികൃതരെ അറിയിച്ചു. വിവരമറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യുവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ഇപ്പോൾ ചികിത്സയിലാണ്.




