NEWS

ബംഗാളിൽ ആറ് മാസത്തിനിടെ അഞ്ച് എൻകൗണ്ടർ മരണങ്ങൾ: പൊലീസ് നടപടിയിൽ ദുരൂഹത

കൊൽക്കത്ത: ബംഗാളിൽ വീണ്ടും പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബീർഭും ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി 36 ക്രിമിനൽ കേസുകളിൽ പ്രതിയായ രത്തൻ ഷെയ്ഖാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

രണ്ട് ദിവസം മുൻപ് ശാന്തിനികേതൻ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ പ്രതിയെ തെളിവ് ശേഖരണത്തിന്റെ ഭാഗമായി കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം നടന്നത്. പൊലീസിന് ലഭിച്ച അനൗദ്യോഗിക വിവരങ്ങൾ പ്രകാരം, കോൺസ്റ്റബിളിനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചുവെച്ച സ്ഥലം കാണിച്ചുകൊടുക്കാൻ രത്തൻ ഷെയ്ഖിനെ ഉദ്യോഗസ്ഥർ കൊണ്ടുപോവുകയായിരുന്നു.

അവിടെയെത്തിയ പ്രതി പാലത്തിനടുത്ത് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് പൊലീസുകാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ സ്വയരക്ഷയ്ക്കായി പൊലീസ് നടത്തിയ വെടിവെപ്പിലാണ് രത്തൻ ഷെയ്ഖ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ബോൽപുർ സബ്ഡിവിഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Fashion ⏭️

Back to top button