TRAVEL
ലോകത്തിലെ മികച്ച രുചികൾ ഏതാണ്: ടേസ്റ്റ് അറ്റ്ലസ് റാങ്കിങ്ങിൽ ഇന്ത്യ എത്രാം സ്ഥാനത്ത്?

പ്രശസ്ത ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലസ് (TasteAtlas) ആഗോളതലത്തിലെ മികച്ച ഭക്ഷണരീതികളുടെ (Cuisines) പുതിയ റാങ്കിങ് പട്ടിക പുറത്തുവിട്ടിരുന്നു. ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളിൽ നിന്ന് ശേഖരിച്ച 18,912 വിഭവങ്ങളുടെ 5,90,228 റേറ്റിങ്ങുകളെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ശരാശരി സ്കോർ നേടിയ പരമ്പരാഗത ഭക്ഷണ സംസ്കാരങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.ഈ പട്ടികയിൽ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും മികച്ച എട്ട് ഭക്ഷണരീതികളും അവയിലെ പ്രധാന വിഭവങ്ങളും ഏതൊക്കെയാണെന്ന് നോക്കാം.1. ഇറ്റാലിയൻലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണരീതിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇറ്റാലിയനാണ്. ലളിതവും സ്വാദിഷ്ടവുമായ ചേരുവകളാണ് ഇവയുടെ പ്രത്യേകത. Pizza Napoletana, Tartufo bianco d’Alba, Parmigiano Reggiano, Prosciutto di San Daniele) എന്നിവയാണ് ഇതിൽ പ്രധാനികൾ.2. ഗ്രീക്ക്മെഡിറ്ററേനിയൻ ഡയറ്റിന് ആധാരമായാണ് ഗ്രീക്ക് ഭക്ഷണരീതി കണക്കാക്കപ്പെടുന്നത്. ഒലിവ് ഓയിലും ഫ്രഷ് പച്ചക്കറികളും ഇവയിൽ ധാരാളമായി ഉപയോഗിക്കുന്നു. Finiki Lakonias, Fystiki Aeginas, Fava Santorinis, Kontosouvli, Kolymvari Chanion Kritis എന്നിവയാണ് പ്രധാന വിഭവങ്ങൾ.
Source link


