BUSINESS
ഇത് ഇന്ത്യയുടെ പവർ പ്ലേ; സ്വയം ഇറക്കുന്നത് 20% ഇന്ധനം, വിദേശത്തേക്ക് ഒഴുകിയ 1900000000000 രൂപ ഇനി ഭാരതത്തിൽ, E20 നേട്ടമാകുന്നതിങ്ങനെ

ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തോളം ഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഇതിനായി ലക്ഷം കോടികൾ എന്ന നിലയിൽ ഭീമമായ തുകയാണ് സർക്കാരിന് ചിലവ് വരുന്നത്. എന്നാൽ പെട്രോളിൽ എഥനോൾ ബ്ലെൻഡിങ് കൊണ്ടു വന്നതോടെ ‘കളി’ മാറി. 20% എഥനോൾ ബ്ലെൻഡ് ചെയ്തപ്പോൾത്തന്നെ ഇന്ത്യയ്ക്ക് 1.90 ലക്ഷം കോടി രൂപയുടെ വൻ ലാഭമാണുണ്ടായിരിക്കുന്നത്. നിലവിൽ സ്വന്തമായി 20% ഇന്ധനം ഇന്ത്യ ഉല്പാദിപ്പിക്കുന്നു. രാജ്യമെങ്ങും 100 ശതമാനം ഫ്ലെക്സ് ഫ്യുവൽ വ്യാപകമാകുന്ന കാലം വിദൂരവുമല്ല. കാലങ്ങളായി ഇന്ധന ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഗൾഫിലെ അടക്കം വിദേശ രാജ്യങ്ങളോടുള്ള ആശ്രിതത്ത്വം കുറയ്ക്കാം എന്നതും നേട്ടമാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇന്ത്യയുടെ ലാഭക്കണക്കുകളെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. 1.9 ലക്ഷം കോടി ഇത്തരത്തിൽ ലാഭിക്കാൻ സാധിച്ചു. ഇതിൽ 1.6 ലക്ഷം കോടി രൂപ കർഷകർക്ക് നേട്ടമായി. 309.98 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലാണ് ലാഭിക്കാൻ സാധിച്ചത്. ഇതിലൂടെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ 931.502 ലക്ഷമായും കുറഞ്ഞതായും കേന്ദ്ര മന്ത്രി അറിയിച്ചുE20- യഥാർത്ഥത്തിൽ ഇന്ത്യയ്ക്ക് നേട്ടമാകുന്നതെങ്ങനെ?സാമ്പത്തികമായ കണക്കുകളിൽ E20 ഇന്ത്യയ്ക്ക് അനുഗ്രഹമാണെന്ന് നാം കണ്ടു കഴിഞ്ഞു. അതായത് ഇന്ത്യ കൂടുതൽ ബ്ലെൻഡിങ് നടപ്പിൽ വരുത്തുമ്പോൾ, 100% എഥനോൾ ബ്ലെൻഡിങ് വരെ എത്തുമ്പോഴേക്ക് ലക്ഷം കോടികളുടെ ലാഭം വീണ്ടും കുമിഞ്ഞു കൂടുകയാണ് ചെയ്യുക. അന്താരാഷ്ട്ര വിപണിയിൽ വിലയിലുണ്ടാകുന്ന അസ്ഥിരതകൾ മറികടക്കാൻ എഥനോൾ ബ്ലെൻഡിങ് സഹായകമാണ്. ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്ന ഇക്കാലത്ത് ആഗോള തലത്തിൽ ക്രൂഡ് ഓയിൽ നീക്കത്തിന് തടസ്സമുണ്ടാകാനുള്ള സാധ്യതകൾ അധികരിച്ചു നിൽക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് കാർഷിക മേഖലയുടെ കരുത്ത് ഇവിടെ പ്രകടമാകുന്നു. തദ്ദേശീയമായി സ്വന്തം ആവശ്യത്തിനുള്ള എഥനോൾ നിർമിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. ഗ്രാമീണ മേഖലകളിൽ എഥനോൾ ഡിസ്റ്റിലറികൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. വിദേശ നാണ്യ കരുതൽ ശേഖരം ലാഭിക്കാമെന്നതും രാജ്യത്തെ സംബന്ധിച്ച് മറ്റൊരു നേട്ടമാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വ്യാപാരം നടക്കുന്നത് യു.എസ് ഡോളറിലാണ്. ഇതിനാൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തുമ്പോൾ റിസർവ് ബാങ്കിലുള്ള കോടിക്കണക്കിന് ഡോളർ വിദേശ രാജ്യങ്ങൾക്ക് നൽകേണ്ടതായി വരുന്നു. ഇതിലൂടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുറയുകയാണ് ചെയ്യുക. എണ്ണ ഇറക്കുമതി കുറയുന്നതിലൂടെ ഈ തുകയാണ് ലാഭിക്കാൻ സാധിക്കുന്നത്. E20 ഇന്ധനം എന്നതിന് മറ്റൊരു മാനം കൂടി നമ്മൾ കാണേണ്ടതുണ്ട്. 20% ഇന്ധനം ഇന്ത്യ സ്വയം നിർമിക്കുന്നു എന്ന യാഥാർത്ഥ്യമാണത്. അതായത്, ഇത്രയും ക്രൂഡ് ഓയിൽ വിദേശത്തു നിന്ന് ഇറക്കുമതി നടത്തുന്നത് കുറഞ്ഞിരിക്കുന്നു. ഇനി E25 വ്യാപകമാക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇതോടെ 25% ഇന്ധനം ഇന്ത്യ സ്വയം ഉല്പാദിപ്പിക്കും. E85, E100 എന്നിവ ഭാവിയിൽ രാജ്യമെങ്ങും ലഭ്യമാകുന്നതോടെ ഇന്ധന ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുംസർക്കാർ ക്രൂഡ് ഇറക്കുമതിയിലൂടെ ലാഭിക്കുന്ന തുക, അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ള രാജ്യത്തിന്റെ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്താനും സാധിക്കും.
Read News


