NEWS

ഗിയർ മാറിയതോടെ കുളത്തിലേക്ക് പാഞ്ഞ കാർ; ഉള്ളിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

മിസോറിയിൽ പാർക്ക് ചെയ്തിരുന്ന കാർ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്ന് മൂന്ന് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ കൃത്യസമയത്ത് ഇടപെട്ടതാണ് വൻ ദുരന്തം ഒഴിവാക്കിയത്. യുഎസിലെ സെന്റ് പീറ്റേഴ്സിൽ വ്യാഴാഴ്ച രാവിലെയോടെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

മേഗൻ കോൾഹാസ് എന്ന യുവതി തന്റെ ജിഎംസി യൂക്കോൺ കാർ കുളത്തിനടുത്ത് നിർത്തിയിട്ട ശേഷം, തന്റെ മറ്റ് മൂന്ന് മക്കളെ സ്കൂൾ ബസിൽ കയറ്റിവിടാനായി അല്പനേരം മാറിനിന്നപ്പോഴായിരുന്നു സംഭവം. ഈ വേളയിൽ മൂന്ന് വയസ്സുള്ള മകൾ മാത്രമാണ് വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. കുട്ടി അബദ്ധവശാൽ വാഹനത്തിന്റെ ഗിയറിൽ മാറ്റം വരുത്തിയതാകാം കാർ മുന്നോട്ട് നീങ്ങി കുളത്തിലേക്ക് മറിയാൻ കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

Fashion ⏭️

Back to top button