NEWS
സ്കൂട്ടർ നിർത്തിയിരിക്കെ ടിപ്പർ ലോറി ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മ ദാരുണമായി മരിച്ചു. ചെന്നിത്തല സൗത്ത് തഴത്തേതിൽ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് അപകടത്തിൽ മരണപ്പെട്ടത്. മാവേലിക്കര ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തുവെച്ച് ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
പിന്നിൽ നിന്നും അമിതവേഗതയിലെത്തിയ ടിപ്പർ ലോറി കണ്ട്, സുരക്ഷ മുൻനിർത്തി ആനി ബാബു തന്റെ സ്കൂട്ടർ റോഡിന്റെ ഇടതുവശത്തേക്ക് ഒതുക്കി നിർത്തിയിരുന്നു. എന്നാൽ, നിയന്ത്രണം വിട്ടെത്തിയ ലോറി സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയാണുണ്ടായത്. അടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആനിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.




