NEWS

കൊച്ചിയിൽ സിജെപി പ്രതിഷേധം: വേദിയിൽ അഭിജീത് ദീപ്‌കെയും പ്രകാശ് രാജും

കൊച്ചിയിലെ സിജെപി പ്രതിഷേധം

കൊച്ചി: എസ്‌ഐആർ ക്രമക്കേടുകൾക്കെതിരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൊച്ചിയിൽ ശക്തമായ പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചു. ‘ജന്തർ മന്ദർ @ കൊച്ചി’ എന്ന് പേരിട്ടിരിക്കുന്ന ഈ സമരത്തിൽ അണിചേരുന്നതിനായി സിജെപി സ്ഥാപകനായ അഭിജീത് ദീപ്‌കെയും, പ്രമുഖ നടനും സാമൂഹ്യപ്രവർത്തകനുമായ പ്രകാശ് രാജും ഇതിനകം കൊച്ചിയിലെത്തിയിട്ടുണ്ട്.

രാജേന്ദ്ര മൈതാനിയിലാണ് പ്രതിഷേധ പരിപാടികൾ അരങ്ങേറുന്നത്. മറൈൻ ഡ്രൈവിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേക്ക് സംഘടിപ്പിച്ച വിപുലമായ പ്രതിഷേധ മാർച്ചിലൂടെയാണ് പ്രവർത്തകർ വേദിയിലെത്തിയത്. ഇടതുപക്ഷ സഹയാത്രികനായ സെബാസ്റ്റ്യൻ പോളിനൊപ്പം മുതിർന്ന മാധ്യമപ്രവർത്തകരും വിവിധ ചലച്ചിത്ര താരങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലുണ്ട്.

‘ജനാധിപത്യം സംരക്ഷിക്കുക, എസ്‌ഐആർ റദ്ദാക്കുക’ എന്ന ആഹ്വാനത്തോടെയാണ് സിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ പ്രതിഷേധ വിവരങ്ങൾ പുറത്തുവിട്ടത്. അഭിജീത് ദീപ്‌കെയെ കൂടാതെ സിജെപി സൗത്ത് സോൺ നേതാവ് വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ് തുടങ്ങിയവരും നേതൃനിരയിലുണ്ട്.

Save Democracy! Cancel SIR!

Join Us – 7th November – 4 PM | Rajendra Maidan, Kochi 📍 https://t.co/yPY824x1mm

— Cockroach Janta Party – CJP (@Cockroachisback) November 5, 2026

Sports ⏭️

Read News ⏭️


Related post ⏭️

Back to top button