NEWS

ടാങ്കർ ലോറി കുടിവെള്ള വിതരണം: എൻഒസി നിർബന്ധമാക്കി, ഫീസ് 10,000 രൂപ

കോട്ടയം: ടാങ്കർ ലോറികൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഇനി ജില്ലാ ഭൂജല അതോറിറ്റിയുടെ മുൻകൂർ അനുമതി പത്രം (NOC) നിർബന്ധമാക്കി. ഇതിനായി 10,000 രൂപ ഫീസടയ്ക്കണം. മൂന്ന് വർഷത്തേക്കാണ് ഈ അനുമതിയുടെ സാധുത.

നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം. വൃത്തിഹീനമായ വെള്ളം വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കും. രജിസ്ട്രേഷൻ ഇല്ലാത്ത ടാങ്കറുകൾക്ക് 50,000 രൂപയും, അംഗീകൃത മാനദണ്ഡങ്ങൾ ലംഘിച്ച് ഭൂഗർഭജലം ഉപയോഗിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുമാണ് പിഴ ചുമത്തുക. ഇതിനു പുറമെ ഭൂജല അതോറിറ്റിയുടെ ചട്ടങ്ങൾ പ്രകാരമുള്ള നിയമനടപടികളും നേരിടേണ്ടി വരും.

വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം, അളവ് കൃത്യമായി നിരീക്ഷിക്കാൻ ടാങ്കറുകളിൽ ഡിജിറ്റൽ ഫ്ലോമീറ്റർ ഘടിപ്പിക്കണം. ജില്ലാ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലോഗ് ബുക്കിൽ ജലവിതരണത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തുകയും, ഉപയോഗിക്കുന്ന ജലത്തിന് നിശ്ചയിച്ചിട്ടുള്ള ഫീസ് അടയ്ക്കുകയും വേണം.

Fashion ⏭️

Back to top button