SPORTS
സിക്സർ പറത്തി ഒരു ലക്ഷം സ്വന്തമാക്കി ദക്ഷ് ശിവകുമാർ; വൈബ് – ഭവ് ഹണ്ടിന് തുടക്കം

തിരുവനന്തപുരം∙ രാജ്യത്തെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇൻഡിവുഡ് ക്രിക്കറ്റും കേരള ക്രിക്കറ്റ് ലീഗ് (KCL) ഫ്രാഞ്ചൈസിയായ ഏരീസ് കൊല്ലം സെയിലേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ’വൈബ്-ഭവ് ഹണ്ട്’ ക്രിക്കറ്റ് ട്രയൽസിന് തുടക്കം. തുമ്പ കെസിഎ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടന്ന കേരള എഡിഷനോടെയാണ് ട്രയൽസിന് തുടക്കമായത്.ഐപിഎൽ അംപയർ ടോണി ഇമ്മട്ടി മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ഏരീസ് കൊല്ലം സെയ്ലേഴ്സ് സിഇഒ ഡോ. എൻ പ്രഭിരാജ് വിതരണം ചെയ്തു. ഇന്ന് വിജയികളായവർക്ക് പുറമെ ട്രയൽസിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവ താരങ്ങളും നാഷണൽ ട്രയൽസിന്റെ ഭാഗമാകുമെന്നും യുവതാരങ്ങൾക്ക് വേണ്ടി ഇത്തരത്തിലുള്ള ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും എൻ. പ്രഭിരാജ് വ്യക്തമാക്കി. അടുത്ത ആറുമാസത്തിനിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സമാന ട്രയൽസ് സംഘടിപ്പിക്കും. ഓരോ സംസ്ഥാനത്തെയും വിജയികൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഫൈനൽ ബംഗളൂരുവിൽ നടക്കും. മറ്റ് സംസ്ഥാനങ്ങളിലെ ട്രയൽസ് അതത് സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ഫ്രാഞ്ചൈസികളുടെ സഹകരണത്തോടെയായിരിക്കും നടത്തുക.ഏരീസ് കൊല്ലം സെയിലേഴ്‌സ്കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ പങ്കെടുക്കുന്ന ഫ്രാഞ്ചൈസിയാണ് ഏരീസ് കൊല്ലം സെയിലേഴ്‌സ്. ടീമിലെ താരങ്ങൾക്ക് തൊഴിലവസരവും തൊഴിൽസുരക്ഷയും ഉറപ്പുനൽകുന്ന ഇന്ത്യയിലെ അപൂർവ ലീഗ് ഫ്രാഞ്ചൈസികളിലൊന്നാണ് ഇത്. ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ ഉടമ സർ. സോഹൻ റോയിയും സഹഉടമയും മെന്ററും മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തുമാണ്. സിംബാബ്‌വെയിൽ നടന്ന സിം ആഫ്രോ ടി10 ലീഗിൽ പങ്കെടുത്ത ഹരാരെ ഹറിക്കെയിൻസ് ടീമിന്റെയും ഉടമസ്ഥത ഏരീസ് ഗ്രൂപ്പിനായിരുന്നു. എസ്. ശ്രീശാന്ത്, ഇർഫാൻ പഠാൻ, റോബിൻ ഉത്തപ്പ, ഇയാൻ മോർഗൻ, ജെ.പി. ഡുമിനി, മുഹമ്മദ് നബി തുടങ്ങിയ അന്താരാഷ്ട്ര താരങ്ങൾ ആ ടീമിന്റെ ഭാഗമായിരുന്നു.
Auto ⏭️


