NEWS
ചൈനീസ് ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്നു വൈകിട്ട് കേരളത്തിനു മുകളിൽ; 7.26 മുതൽ ദൃശ്യമാകും

ഐഎസ്എസ് എന്ന രാജ്യാന്തര സ്പേസ് സ്റ്റേഷൻ കണ്ടുമടുത്തവർക്ക്, ഇതാ ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് കണാൻ അവസരം. ഇന്ന് (18, വെള്ളി) വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്ന ചൈനീസ് നിലയം 7.30 വരെ കാണാം. മൂന്ന് വർഷമായി ഭൂമി ചുറ്റി കറങ്ങിവരുന്ന ടിയാങ്ഗോങ് കേരളത്തിലും ദൃശ്യമായിട്ടുണ്ടെങ്കിലും കേരളത്തിലുടനീളം വ്യക്തമായി വെളിപ്പെടുന്നത് വിരളമാണ്. ഭൂമിയിൽനിന്നു ഏകദേശം 400 കിമീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം. മൂന്ന് ചൈനക്കാരാണ് പരീക്ഷണ നിരീക്ഷണങ്ങളുമായി ടിയാങ്ഗോങ് നിലയത്തിലുള്ളത്.കേരളത്തിലുടനീളമുള്ളവർക്ക് ഇന്നു വൈകിട്ട് 7.26 മുതൽ നാലു മിനിറ്റോളമാണു നഗ്ന നേത്രങ്ങൾ കൊണ്ടു ടിയാങ്ഗോങ് ബഹിരാകാശ നിലയം കാണാനാവുക. രാത്രി 7.26ന് കേരളത്തിന്റെ വടക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിലുള്ള ഭാഗത്താണ് ടിയാങ്ഗോങ് പ്രത്യക്ഷപ്പെടുക. അതിനു മുമ്പായി കൊങ്കൺതീരത്തും ദൃശ്യമാകും. കാർമേഘങ്ങൾ മറച്ചില്ലെങ്കിൽ ഈ സുന്ദരദൃശ്യം ഇന്ന് മലയാളികൾ കാണും.2 രണ്ടുനിലയങ്ങളാണ് ഇപ്പോൾ ബഹിരാകാശത്തുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയവും (ഐഎസ്എസ്) ചൈനയുടെ ടിയാങ്ഗോങും (Tiangong). നാസ നേതൃത്വം കൊടുക്കുന്ന (ഐഎസ്എസ്) ൽ ചൈനക്കാരെ സഹകരിപ്പിക്കാത്തതിനാണ് ചൈന സ്വന്തമായി ഒരു നിലയം തന്നെ പണിതുയർത്തിയത്. ബഹിരാകാശ കൊട്ടാരമെന്നാണു ടിയൻഗോങ്ങിന്റെ അർഥം.
Fashion ⏭️


