NEWS

‘ക്രാഷ് ആക്സ് കൊണ്ട് പൈലറ്റിനെ ആക്രമിച്ചു’: ഫ്ലൈദുബായിലേത് ഭീകരാക്രമണ ശ്രമമെന്ന് യുഎഇ


ദുബായ്∙ ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമെന്ന് യുഎഇയുടെ സ്ഥിരീകരണം. പൈലറ്റിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു സഹ പൈലറ്റിന്റെ ശ്രമം. സംഭവം അന്വേഷിക്കുന്ന യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് ആൽ ഷംസിയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആക്രമണത്തിന്റെ മറ്റുവിവരങ്ങൾ‍ കൂടുതൽ അന്വേഷണത്തിന് ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 


Fashion ⏭️

Back to top button