SPORTS
‘മൈ നെയിം ഈസ് ഗിൽ, ഐ നോ ഹൗ ടു കിൽ’: ഷഹനീലിന്റെ ‘മാരക എൻട്രി’; സമൂഹമാധ്യമങ്ങളിൽ വൻ വൈറൽ– വിഡിയോ

മുംബൈ ∙ ‘ദ് ട്രെയ്റ്റേഴ്‌സ്’ റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ പങ്കെടുക്കുന്ന പ്രമുഖരുടെ വമ്പൻ നിരയിൽ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സഹോദരി ഷഹനീൽ ഗില്ലും. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ‘ദ് ട്രെയ്റ്റേഴ്‌സ് 2’ ലോഞ്ചിൽ ഷഹനീൽ ഗില്ലിന്റെ ‘ഇൻട്രോ’ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘മൈ നെയിം ഈസ് ഗിൽ, ഐ നോ ഹൗ ടു കിൽ’ (എന്റെ പേര് ഗിൽ, എങ്ങനെ കൊല്ലണമെന്ന് (മത്സരത്തിൽ തോൽപ്പിക്കണമെന്ന്) എനിക്കറിയാം) എന്നായിരുന്നു വിഡിയോയിൽ ഷഹനീൽ സ്വയം പരിചയപ്പെടുത്തിയത്. ഇത് ആരാധകർ ഏറ്റെടുക്കുകയായിരുന്നു.‘ദ് ട്രെയ്റ്റേഴ്‌സ്’ സീസൺ 2 ഓഗസ്റ്റ് 13ന് റിലീസ് ചെയ്യുമെന്ന് പ്രൈം വിഡിയോ അറിയിച്ചു. കരണ്‍ ജോഹര്‍ വീണ്ടും അവതാരകനായി എത്തുന്ന ഈ റിയാലിറ്റി ഷോ ‘ഓൾ3മീഡിയ ഇന്റർനാഷനലിന്റെ’ ലോകപ്രശസ്തമായ ഷോയുടെ ഇന്ത്യൻ പതിപ്പാണ്. ഷഹനീലിനെ കൂടാതെ മല്ലിക ഷെരാവത്, മുനവർ ഫാറൂഖി, റിയ ചക്രവർത്തി, ക്രിസ്റ്റൽ ഡിസൂസ, പാരുൽ ഗുലാത്തി, പ്രശസ്ത ഷെഫ് റൺവീർ ബ്രാർ, മുതിർന്ന നടൻ ദലീപ് താഹിൽ, ഹർമൻ സിൻഹ, തന്യ പുരി തുടങ്ങിയവരാണ് ഈ സീസണിൽ പങ്കെടുക്കുന്ന മറ്റു പ്രമുഖർ.
Auto ⏭️


