NEWS

‘അവൾ ചത്തില്ലേ’; കീർത്തനയെ പങ്കാളി കുത്തിയത് കറിക്കത്തി ഉപയോഗിച്ച്: ആക്രമണത്തിനിടെ കത്തി ഒടിഞ്ഞു


കോഴിക്കോട് ∙ വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ ശനിയാഴ്ച രാവിലെ കുത്തേറ്റ എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും പേരാമ്പ്ര ബിആർസിയിലെ മുൻ സ്പെഷൽ എജ്യുക്കേറ്ററുമായ കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് ഇൻസ്പെക്ടറെ കാണാൻ എത്തിയപ്പോഴാണ് കീർത്തനയെ ലിവിങ് ടുഗദർ പങ്കാളി കൂടിയായ പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജിനീഷ് (38) ശനിയാഴ്ച രാവിലെ 10.10ന് സ്റ്റേഷൻ വളപ്പിനുള്ളിൽ പലതവണ കുത്തി പരുക്കേൽപ്പിച്ചത്. കഴുത്തിൽ ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് ഇവർക്കു കുത്തേറ്റത്.∙ ‘അവൾ ചത്തില്ലേ’ എന്ന ചോദ്യം∙ കത്തിക്കുത്തിനു പിന്നിൽ ക്വട്ടേഷൻ സംഘത്തിന്റെ ശല്യം?


Fashion ⏭️

Back to top button