NEWS

കേരളത്തിലല്ല ഒരിടത്തും കപ്പൽ നിർമാണശാലയ്‌ക്കായി പദ്ധതിയില്ല; 10,000 കോടി നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ടാറ്റ ഗ്രൂപ്പ്

ടാറ്റ, വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശവാദം തള്ളി കമ്പനി. കേരളത്തിലെന്നല്ല ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ മിഷൻ സമുദ്രയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.
RELATED TOPICS: TATA GROUP, KERALA SHIPYARD, TATA SHIPBUILDING PROJECT, TATA KERALA SHIPYARD NEWS, VD SATHEESAN

Read News ⏭️

Back to top button