SPORTS
വിക്കറ്റ് ഇപ്പോൾ വരും… ഫീൽഡർമാർക്കും ബോളർക്കും നിർദേശം നൽകി ഋഷഭ് പന്ത്, അതിവേഗം സ്റ്റംപിങ്, വിക്കറ്റിനു പിന്നിലെ ‘ബ്രില്യൻസ്’

കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ലങ്കൻ ബാറ്റർ പസിന്ദു സൂരിയബന്ധാരയെ പുറത്താക്കിയത് ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെയും സ്പിന്നർ മാനവ് സുതാറിന്റെയും തന്ത്രം. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടെ 61–ാം ഓവറിലായിരുന്നു സംഭവം. 92 റൺസിൽ നിൽക്കെ ശ്രീലങ്കൻ ബാറ്റർ സെഞ്ചറിയിലെത്താൻ ബാറ്റിങ് വേഗം കൂട്ടുന്നതു തിരിച്ചറിഞ്ഞ ഋഷഭ് പന്ത്, തയാറാകാൻ മാനവ് സുതാറിനു നിർദേശം നൽകുകയായിരുന്നു.ഈ വിക്കറ്റിനു തൊട്ടുമുൻപ് ശ്രീലങ്കൻ താരം എൽബിഡബ്ല്യു അതിജീവിച്ചിരുന്നു. അതിനു പിന്നാലെയാണ് ജാഗ്രതയോടെ നിൽക്കാൻ ഋഷഭ് പന്ത് സഹ താരങ്ങൾക്കു നിർദേശം നൽകിയത്. മത്സരത്തിൽ 173 പന്തുകൾ നേരിട്ട താരം ഒരു സിക്സും 10 ഫോറുകളും ഉള്‍പ്പടെയാണ് 249 റൺസെടുത്തത്.
Auto ⏭️


