SPORTS

ഓരോരുത്തർക്കും ഓരോ നിയമങ്ങളോ? ലോകകപ്പ് ഹീറോ സഞ്ജുവിനെ പുറത്തായിട്ടും അഭിഷേക് കളിക്കുന്നു: ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം


മുംബൈ∙ മോശം ഫോമിൽ തുടരുമ്പോഴും അഭിഷേക് ശർമയെ ഇന്ത്യൻ ട്വന്റി20 പ്ലേയിങ് ഇലവനിൽ നിലനിർത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ താരം ഹനുമാ വിഹാരി. വൈഭവ് സൂര്യവംശിക്കു വഴിയൊരുക്കാൻ സഞ്ജു സാംസണെ ഒഴിവാക്കിയ ബിസിസിഐ സിലക്ടർമാർ, ഫോം ഔട്ടായ അഭിഷേകിനെ എന്തുകൊണ്ടാണു ടീമിൽ നിലനിർത്തുന്നതെന്ന് ഹനുമാ വിഹാരി ചോദിച്ചു. ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും അഭിഷേകിന് ലഭിക്കുന്ന പരിഗണന സഞ്ജുവിനു കിട്ടിയിട്ടില്ലെന്നും വിഹാരി തുറന്നടിച്ചു.‘‘ലോകകപ്പിൽ എത്ര മത്സരങ്ങളാണ് സഞ്ജു കളിച്ചത്? മൂന്നെണ്ണം, അതിൽ മൂന്ന് അർധ സെഞ്ചറികൾ. അഭിഷേകിന്റെ അഞ്ച് മത്സരങ്ങളിലെ ഉയർന്ന സ്കോർ 16 ആണ്. അതിനെക്കുറിച്ച് എന്താണ് ആരും സംസാരിക്കാത്തത്? സഞ്ജുവിന്റെ കാര്യം വരുമ്പോൾ മാത്രം അദ്ദേഹത്തിന് സ്ഥിരതയില്ലെന്നു പറയുന്നു. അതു ശരിയാണ്. പക്ഷേ സഞ്ജുവിന്റേതായ ദിവസങ്ങളില്‍ എത്ര സമ്മർദമുള്ള കളിയാണെങ്കിലും സഞ്ജു ജയിപ്പിച്ചിരിക്കും. അഭിഷേകിന് ഒരുപാട് ഹൈപ്പ് ലഭിക്കുന്നുണ്ട്. സഞ്ജുവും അത്ര തന്നെ പ്രധാനപ്പെട്ട ആളാണ്. ഐപിഎലിലും സഞ്ജു നന്നായി കളിച്ചിട്ടുണ്ട്. ഓരോ താരങ്ങള്‍ക്കും ഓരോ നിയമങ്ങൾ വരുന്നത് എന്തുകൊണ്ടാണ്?’’– ഹനുമാ വിഹാരി ചോദിച്ചു.


Auto ⏭️

Back to top button