NEWS
കുടുംബ വഴക്കിനെ തുടർന്ന് വീട് വിട്ടിറങ്ങി, ഫോൺ സ്വിച്ച് ഓഫ്; വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കാണാനില്ല

കൊച്ചി ∙ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ രണ്ടു ദിവസമായി കാണാനില്ല. മുനമ്പം കുഴുപ്പിള്ളി തുണ്ടിപ്പുറം സ്വദേശിയായ അൻജിത്തിനെ (41)യാണ് ശനിയാഴ്ച മുതൽ കാണാതായത്. കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തിൽ മുനമ്പം പൊലീസ് അന്വേഷണം തുടങ്ങി.ശനിയാഴ്ച രാവിലെ 9 മണിയോടെ വീട്ടിൽ നിന്നിറങ്ങിയതാണ് അൻജിത്. ഇതിനുശേഷം കുടുംബവുമായി ബന്ധപ്പെടുകയോ തിരിച്ചെത്തുകയോ ചെയ്തിട്ടില്ലെന്ന് കാട്ടി ഭാര്യ ഗ്രീഷ്മ പരാതി നൽകുകയായിരുന്നു. മുമ്പും കുടുംബവഴക്കുകൾ ഉണ്ടാകുമ്പോൾ അൻജിത് കുറച്ചു സമയത്തേക്ക് മാറിനിൽക്കാറുണ്ടായിരുന്നുവെന്നും എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാറില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇത്തവണ പക്ഷേ, ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് വീട്ടുകാർ പരാതി നൽകിയത്.
Fashion ⏭️


