SPORTS
സിംബാബ്വെയോട് വമ്പ് കാട്ടി ഇന്ത്യ, തുടർ തോൽവികള്‍ക്കു ശേഷം ഒരു വിജയം, വൈഭവിന് അര്‍ധ സെഞ്ചറി, റെക്കോർഡ്

ഹരാരെ∙ ട്വന്റി20 ലോകകപ്പിലെ വിജയത്തിനു ശേഷം ഒരു ട്വന്റി20 മത്സരം ജയിച്ച് ഇന്ത്യ. സിംബാബ്വെയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത സിംബാബ്വെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 13.2 ഓവറിൽ വിജയത്തിലെത്തി. 40 പന്തുകൾ ബാക്കി നില്‍ക്കെയാണ് ഇന്ത്യ ഏഴു വിക്കറ്റ് വിജയം നേടിയത്.19 പന്തുകൾ നേരിട്ട് നാലു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തിയ വൈഭവ് 50 റൺസാണ് സ്കോര്‍ ചെയ്തത്. ഒരു റൺ മാത്രമെടുത്ത അഭിഷേക് ശർമയെ മുന്നാം ഓവറിൽ നഷ്ടമായെങ്കിലും ഇഷാൻ കിഷനും വൈഭവും ചേർന്ന് ഇന്ത്യയുടെ ചേസിങ് നയിക്കുകയായിരുന്നു. 24 പന്തുകൾ നേരിട്ട ഇഷാൻ 35 റൺസടിച്ചു. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (24 പന്തിൽ 28), തിലക് വർമയും (അഞ്ച് പന്തിൽ ആറ്) പുറത്താകാതെനിന്നു.
Auto ⏭️


