SPORTS

‘ദിവസവും 10 റീൽസ്, കാമുകിയുമായി കറക്കം’: ആഭ്യന്തര ലീഗിൽ ഇന്ത്യൻ പേസറുടെ ദയനീയ പ്രകടനം, ‘ഫിഫ്റ്റി’ അടിച്ച ഏക താരം; വിമർശനം


മൊഹാലി ∙ ഷേർ-ഇ-പഞ്ചാബ് ട്വന്റി20 കപ്പിൽ ദയനീയ ബോളിങ് പ്രകടനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്. ടൂർണമെന്റിൽ ഫസിൽക്ക ഫാൽക്കൺസും ലുധിയാന ലയൺസും തമ്മിൽ നടന്ന മത്സരത്തിൽ ലയൺസ് ക്യാപ്റ്റനായ അർഷ്ദീപ്, വിക്കറ്റൊന്നും നേടാതെ നാല് ഓവറിൽ 51 റൺസാണ് വിട്ടുകൊടുത്തത്. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തിൽ ശുഭ്മൻ ഗിൽ ഉൾപ്പെട്ട ഫാൽക്കൺസ് മത്സരത്തിൽ ഒരു റൺസിനു വിജയിക്കുകയും ചെയ്തു. ലയൺസിന് വേണ്ടി ബോളിങ് ഓപ്പൺ ചെയ്ത അർഷ്ദീപ്, ആദ്യ ഓവറിൽ രണ്ടു ബൗണ്ടറി സഹിതം 8 റൺസാണ് വഴങ്ങിയത്. മൂന്നാം ഓവറിൽ 16 റൺസ്, 17–ാം ഓവറിൽ 10 റൺസ്, 19–ാം ഓവറിൽ 18 റൺസ് എന്നിങ്ങനെയാണ് വിട്ടുകൊടുത്തത്. ആകെ 9 ഫോറു ഒരു സിക്സുമാണ് അർഷ്ദീപ് വഴങ്ങിയത്. ലയൺസ് ടീമിന് വേണ്ടി ആറു താരങ്ങൾ പന്തെറിഞ്ഞെങ്കിലും ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത് രാജ്യാന്തര താരമായ അർഷ്ദീപ് സിങ്ങാണ്. പിന്നീട് മാധവ് സിങ് പഥാനിയയുടെ (37*) പോരാട്ടം അവർ പ്രതീക്ഷ നൽകി. അവസാന ഓവറിൽ ജയിക്കാൻ 19 റൺസ് വേണമെന്നിരിക്കെ, പഥാനിയ തുടർച്ചയായി ബൗണ്ടറികൾ അടിച്ചതോടെ ലക്ഷ്യം അവസാന പന്തിൽ ആറു റൺസായി ചുരുങ്ങി. എന്നാൽ, അവസാന പന്തിൽ ഫോർ നേടാനേ താരത്തിന് കഴിഞ്ഞുള്ളൂ. ഇതോടെ ഒരു റണ്ണിന് ലുധിയാന ലയൺസ് പരാജയപ്പെട്ടു.


Auto ⏭️

Back to top button