SPORTS

ഇന്ത്യ– ബംഗ്ലദേശ് പരമ്പര: അനിശ്‌ചിതത്വം തുടരുന്നു; കേന്ദ്രസർക്കാർ നിലപാട് നിർണായകം


ന്യൂഡൽഹി ∙ ഇന്ത്യ– ബംഗ്ലദേശ് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഇരു ടീമുകളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിനു പിന്നാലെ കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനം ഉപേക്ഷിച്ചിരുന്നു. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) പുതിയ പ്രസിഡന്റായി മുൻതാരം കൂടിയായ തമീം ഇക്‌ബാൽ ചുമതലയേറ്റതിനു പിന്നാലെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാൻ ശക്തമായ ശ്രമം നടക്കുന്നുണ്ട്.


Auto ⏭️

Back to top button