SPORTS

ഇമ്രാൻ ഖാൻ അഴിമതിക്കാരനല്ല, പുറത്തുവിട്ടാൽ എന്താണ് സംഭവിക്കുക?: വിതുമ്പിക്കരഞ്ഞ് പാക്ക് ബാറ്റിങ് ഇതിഹാസം- വിഡിയോ


ന്യൂഡൽഹി ∙ ലോകകപ്പ് ജേതാവും സഹതാരവുമായ മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജയിൽവാസത്തെക്കുറിച്ചു സംസാരിക്കവേ പൊട്ടിക്കരഞ്ഞ് പാക്ക് ബാറ്റിങ് ഇതിഹാസം ജാവേദ് മിയാൻദാദ്. ഇമ്രാൻ സത്യസന്ധനായ വ്യക്തിയാണെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും മിയാൻദാദ് അഭ്യർഥിച്ചു.‘‘അദ്ദേഹം അഴിമതിക്കാരനല്ല. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹത്തിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നു. അദ്ദേഹത്തെ പുറത്തുവിട്ടാൽ എന്താണ് സംഭവിക്കുക?’’– മിയാൻദാദ് ചോദിച്ചു.സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഇമ്രാനെ കഴിഞ്ഞയാഴ്ച ഇസ്‌ലാമാബാദിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. അര്‍ധരാത്രിയിലെ ആശുപത്രി സന്ദര്‍ശനത്തിന് പിന്നാലെ ഇമ്രാനെ തിരികെ സെല്ലിലുമെത്തിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസമായ ഇമ്രാൻ ഖാൻ, 2018 മുതൽ 2022 വരെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു. പദവിയിൽ നിന്ന് നീക്കപ്പെട്ടതിന് ശേഷം ഒട്ടെറെ കേസുകളിലായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. 10, 14, 17 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അഴിമതിക്കേസുകൾ ഇതിൽ ഉൾപ്പെടുന്നു.


Auto ⏭️

Back to top button