SPORTS

ഗുജറാത്ത് ടൈറ്റൻസിലേക്ക് വരാൻ സ്വയം ‘ഓഫർ’ വച്ച് ഹാർദിക്, ഒപ്പം ഒരു ‘കണ്ടീഷനും’; അതു നടക്കില്ലെന്ന് ഫ്രാഞ്ചൈസി


മുംബൈ ∙ ഹാർദിക് പാണ്ഡ്യയുടെ ഇന്ത്യൻ പ്രീമിയർ ലീഗ് ഭാവി സംബന്ധിച്ച അഭ്യൂഹങ്ങളിൽ മറ്റൊരു നിർണായക നീക്കം കൂടി.  2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് വിടാൻ ഒരുങ്ങുന്ന താരം, ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) എന്നീ ടീമുകളുമായി ചർച്ചകൾ നടത്തിയെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ താൻ മുൻപ് കളിച്ച ഗുജറത്ത് ടൈറ്റൻസിലേക്ക് മടങ്ങിപ്പോകാൻ ഹാർദിക്കിന് താൽപര്യമുണ്ടെന്നും ഇതിനായി ടീമിനെ സമീപിച്ചിരുന്നെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.‘ഹാർദിക് തിരിച്ചുവരുന്നതിൽ ഫ്രാഞ്ചൈസിക്ക് കുഴപ്പമില്ലായിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്യുകയും, ഫ്രാഞ്ചൈസിക്ക് അദ്ദേഹത്തെ ട്രേഡ് ചെയ്ത് തിരികെ കൊണ്ടുവരാമെന്ന് ഗില്ലും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്യാപ്റ്റൻ സ്ഥാനം വേണമെന്ന നിബന്ധന മുന്നോട്ടുവച്ചപ്പോൾ എല്ലാവരും അതിനെ എതിർത്തു.’’– ഗുജറാത്ത് ടൈറ്റൻസുമായി ബന്ധപ്പെട്ട അടുത്തവൃത്തം പറഞ്ഞു. എന്നാൽ ഹാർദിക് ഒരു ഫ്രാഞ്ചൈസിയുമായും നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഇതുവരെയുള്ള ആശയവിനിമയങ്ങളെല്ലാം മുംബൈ ഇന്ത്യൻസ് വഴിയാണ് നടന്നിട്ടുള്ളതെന്നുമാണ് താരത്തിന്റെ വക്താവ് പറഞ്ഞത്.


Auto ⏭️

Back to top button