NEWS
വൈക്കത്തഷ്ടമി: ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

കോട്ടയം ∙ വൈക്കത്തഷ്ടമി പ്രമാണിച്ച് ഡിസംബർ ഒന്നിന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള സമൂഹ സന്ധ്യവേലയ്ക്ക് നവംബർ 15-ന് തുടക്കമാകും. നവംബർ 20-നാണ് ഉത്സവത്തിന് കൊടിയേറുന്നത്. ഡിസംബർ ഒന്നിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. തുടർന്ന് ഡിസംബർ രണ്ടിന് ആറാട്ടും, മൂന്നിന് മുക്കുടി നിവേദ്യവും നടക്കും.



