SPORTS

ഇന്ത്യൻ പര്യടനത്തിനിടെ നടിയുമായി മൊട്ടിട്ട സോബേഴ്സിന്റെ ‘മിന്നൽ’ പ്രണയം, പിന്നാലെ മുംബൈയിൽ വിവാഹനിശ്ചയം; പക്ഷേ


കഴിഞ്ഞ ദിവസം അന്തരിച്ച വെസ്റ്റിൻഡീസ് ഇതിഹാസതാരം സർ ഗാർഫീൽഡ് സോബേഴ്സിനു കളിക്കളത്തിലും പുറത്തുമുണ്ടായിരുന്നതു ശക്തമായ ഇന്ത്യൻ ബന്ധം. വിൻഡീസ് ടീമിനൊപ്പം അദ്ദേഹം രണ്ടുതവണ ഇന്ത്യ സന്ദർശിച്ചു. 1958-1959 സീസണിലും പിന്നീട് 1966-1967 സീസണിലും. ഇന്ത്യയ്ക്കെതിരെ സ്വന്തം നാട്ടിൽ രണ്ടു പരമ്പരകളും അദ്ദേഹം കളിച്ചിട്ടുണ്ട്. 1961-1962ലും പിന്നീട് 1970-1971ലും.1970-1971ൽ ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന രണ്ടാം ടെസ്റ്റ് ഇന്ത്യ 7 വിക്കറ്റിനു ജയിക്കുകയും 5 ടെസ്റ്റുകളുടെ പരമ്പര 1-0നു സ്വന്തമാക്കുകയും ചെയ്തു. ഒരു ടെസ്റ്റിലും പരമ്പരയിലും ഇന്ത്യ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു.വിരുന്നിൽ നൂറുകണക്കിനു പ്രമുഖർ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, ക്രിക്കറ്റ് ലോകത്തെ അദ്ദേഹത്തിന്റെ നിരന്തരമായ യാത്രകൾ കാരണം ആ വിവാഹം നടന്നില്ല. 1969ൽ അദ്ദേഹം ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്രൂഡൻസ് കിർബിയെ വിവാഹം കഴിച്ചു. ആ ദാമ്പത്യം 1990 വരെ നീണ്ടുനിന്നു. അവർക്കു രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.


Auto ⏭️

Back to top button