NEWS

വേണം വെസ്റ്റ് കോസ്റ്റ് സോൺ; ആസ്ഥാനം പാലക്കാട്


റെയിൽ മന്ത്രാലയത്തോടു കേരളം പതിറ്റാണ്ടുകളായി ആവശ്യപ്പെട്ടത് ഈ സംസ്ഥാനം ആസ്ഥാനമായി പുതിയ ഒരു റെയിൽവേ സോൺ എന്നായിരുന്നു. അതിനുള്ള പച്ചക്കൊടി ഇന്നോ നാളെയോ ലഭിക്കും എന്നു കരുതി കാത്തിരുന്നപ്പോൾ ലഭിച്ചതു വിഭജനത്തിന്റെ ചുവന്ന കൊടി. എല്ലാ സംസ്ഥാനങ്ങളെയും സമഭാവനയോടെ കാണേണ്ട കേന്ദ്രം കേരളത്തിന്റെ റെയിൽ വികസനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുകയായിരുന്നു.വെട്ടിമുറിക്കപ്പെടുന്ന കേരളം മംഗളൂരു കേരളത്തിന്റെ റെയിൽവേ വികസനത്തിന്റെ ആണിക്കല്ലാണ്. ഈ ഭാഗം നഷ്ടപ്പെടുന്നതു ഡിവിഷന്റെ നിലനിൽപ്പു തന്നെ ഇല്ലാതാക്കും. കേരളത്തിലുള്ള രണ്ടു ഡിവിഷനുകളിൽ ഏറ്റവും കൂടുതൽ ചരക്കുനീക്കം നടക്കുന്ന മംഗളൂരു പനമ്പൂർ മേഖല പോകുന്നതോടെ 1100 കോടി രൂപയുടെ വരുമാനനഷ്ടമാണു പാലക്കാട് ഡിവിഷനുണ്ടാകുക. ഡിവിഷന്റെ ആകെ വരുമാനം 1,600 കോടി രൂപയാണെന്ന് ഓർക്കുക. കഴിഞ്ഞ വർഷം മാത്രം ഏതാണ്ട് 750 ലക്ഷം ടൺ ചരക്കാണ് പാലക്കാട് ഡിവിഷനിൽ നിന്നു കയറ്റിയയച്ചത്. ഇതിൽ 90% മംഗളൂരുവിൽ നിന്നു മാത്രമായിരുന്നു.യാത്രക്കാർക്ക് സംഭവിക്കുന്നത് മുകളിൽ പറഞ്ഞ ട്രെയിനുകളുടെ സമയവും സ്ഥലവും ഇനി തീരുമാനിക്കുക മൈസൂരുവാണ്. ഈ മേഖലയിൽ ഇനി കൂടുതൽ ട്രെയിനുകൾ ആവശ്യമാണോ എന്നു തീരുമാനിക്കുന്നതും അവിടെത്തന്നെയാവും. നിർമാണത്തിലിരിക്കുന്ന പാലക്കാട് ടൗൺ പിറ്റ്‌ലൈൻ മാറ്റിനിർത്തിയാൽ മംഗളൂരുവിൽ മാത്രമാണ് പാലക്കാട് ഡിവിഷനു സ്വന്തമായി പിറ്റ്‌ലൈൻ ഉള്ളത്. പുതിയ ട്രെയിൻ തുടങ്ങാൻ ടെർമിനൽ സൗകര്യങ്ങളും ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കു പിറ്റ്‌ലൈനും അടിയന്തരമാണെന്നിരിക്കെ കേരളത്തിനു പുതിയ ഒരു ട്രെയിനും ഇനി ലഭിക്കാൻ സാധ്യതയില്ല. പാലക്കാട്ടും മംഗളൂരുവിലും ഒരേസമയം നിർമാണം തുടങ്ങിയ പിറ്റ്‌ലൈനുകളിൽ മംഗളൂരുവിലേതു പ്രവർത്തനസജ്ജമായിട്ടു വർഷങ്ങളായി. പാലക്കാട്ടേതു മുടക്കാൻ ഭരിക്കുന്നവർ തന്നെ ശ്രമിച്ചത് എടുത്തു പറയട്ടെ.


Fashion ⏭️

Back to top button