NEWS
ഒരേ മനസ്സോടെ പ്രവാസി ഇന്ത്യക്കാർ തിരച്ചിലിന്; കണ്ണീരിലാഴ്ത്തി റയ്യാൻ മടങ്ങി, മൃതദേഹം വാട്ടർ ഫൗണ്ടനിൽ

അൽഖോബാർ∙ പ്രാർഥനകളും അന്വേഷണങ്ങളും വിഫലമാക്കി പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി നാലുവയസ്സുകാരനായ ഇന്ത്യൻ ബാലൻ വിടവാങ്ങി. മാതാപിതാക്കൾക്കൊപ്പം പാർക്കിലെത്തിയ ശേഷം കാണാതായ കുട്ടിക്ക് വേണ്ടി നടത്തി തിരച്ചിലിനൊടുവിൽ വാട്ടർ ഫൗണ്ടനിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ബിഹാർ വെസ്റ്റ് ചമ്പാരൻ ബെറ്റിയ സ്വദേശി യാസറിന്റെ മകൻ റയ്യാൻ ആണ് മരിച്ചത്.കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിലെ ജലാവി പാർക്കിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെ ആണ് മാതാപിതാക്കൾക്കൊപ്പം എത്തിയ കുട്ടിയെ കാണാതായത്. മാതാപിതാക്കളും, ബന്ധുക്കളും വിവരമറിഞ്ഞെത്തിയ പൊലീസുമടക്കം വിപുലമായ സംഘമാണ് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയത്.
Fashion ⏭️




