NEWS
തോറ്റിട്ടും എംഎല്‍എ ബോര്‍ഡ് മാറ്റാതെ മുകേഷ്; സമൂഹമാധ്യമത്തിൽ പരിഹാസം, പരാതി

കൊല്ലം ∙ എം.മുകേഷ് എംഎൽഎ ആയിരുന്നപ്പോൾ എംഎൽഎ ഓഫിസിന്റെ ദിശാസൂചികയായി സ്ഥാപിച്ച ബോർഡ് മാറ്റിയില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ജില്ലാ കലക്ടർക്കും കൊല്ലം വെസ്റ്റ് പൊലീസിനും പരാതി നൽകി. ബിഎൻഎസ് പ്രകാരം എംഎൽഎ അല്ലാത്ത ഒരാൾ എംഎൽഎ ബോർഡ് വയ്ക്കുന്നത് കുറ്റകരമാണെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഷ്ണു ഫെയ്സ്ബുക്ക് പോസ്റ്റും ഇട്ടു. എംഎല്‍എ യായിരുന്നപ്പോള്‍ മുകേഷിന്റെ ടെലിഫോണ്‍ സംഭാഷണത്തിലെ വാക്കുകള്‍ ഉദ്ധരിച്ച് അന്തസ്സ് വേണമെടാ, അന്തസ്സ് എന്ന ടാഗ്ലൈനോടെയാണ് പോസ്റ്റ്.
Source link




