NEWS

നിശ്ചിത സമയപരിധിക്കുള്ളിലെ ഡിജെ പാർട്ടികൾക്ക് തടസ്സമുണ്ടാക്കരുത്: ഹൈക്കോടതി നിർദേശം

കൊച്ചി ∙ സംസ്ഥാനത്തെ ഫൈവ് സ്റ്റാർ ബാർ ഹോട്ടലുകളിൽ അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളിൽ ഡി.ജെ. പാർട്ടികളും മറ്റ് ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എക്സൈസ് നിയമപ്രകാരം ലൈസൻസുള്ള ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് നിശ്ചയിച്ചിട്ടുള്ള പ്രവർത്തന സമയത്ത്, അതായത് പുലർച്ചെ മൂന്ന് മണി വരെ ഡി.ജെ. പാർട്ടികൾ നടത്തുന്നതിനെ വെറും മുൻവിധികളുടെ അടിസ്ഥാനത്തിൽ പൊലീസ് തടയരുതെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു. എറണാകുളത്തെ ഒരു ബാർ ഉടമ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ശ്രദ്ധേയമായ നിരീക്ഷണം.

ടൂറിസം മേഖലയുടെ വളർച്ച മുൻനിർത്തി സർക്കാർ നിയമങ്ങളിൽ ഭേദഗതി വരുത്തുകയും, അഞ്ച് ലക്ഷം രൂപ അധിക ഫീസ് ഈടാക്കി പുലർച്ചെ മൂന്ന് മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാൻ എക്സൈസ് വകുപ്പ് പ്രത്യേക അനുമതി നൽകിയിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, ഇത്തരം പാർട്ടികളുടെ മറവിൽ അർദ്ധരാത്രി വരെ നീളുന്ന ഡി.ജെ. നൃത്തങ്ങളും യുവാക്കളുടെ അമിത ഒത്തുചേരലും ലഹരി ഉപയോഗത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാത്രി പതിനൊന്നുമണിക്ക് ശേഷം പരിപാടികൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തുകയും നോട്ടീസുകൾ നൽകുകയും ചെയ്തിരുന്നത്.

Fashion ⏭️

Back to top button