NEWS

പാങ്ങപ്പാറ കൊലപാതകം: അഭിരാമിനൊപ്പമുള്ള ദൃശ്യങ്ങൾ പുറത്ത്; ഉമർ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചോ?

തിരുവനന്തപുരം∙ ശ്രീകാര്യം പാങ്ങപ്പാറയിൽ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതകത്തിന് തൊട്ടുമുൻപായി അഭിരാമും കേസിലെ ഒന്നാം പ്രതിയും ഒരുമിച്ച് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. നവംബർ ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.53-ഓടെ പകർത്തിയ ദൃശ്യങ്ങളിൽ, കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള വീടിന് മുന്നിലൂടെ ഇരുവരും സംസാരിച്ചുകൊണ്ട് നടന്നുപോകുന്നത് വ്യക്തമാണ്.

ഈ ദൃശ്യങ്ങളിൽ രണ്ടാം പ്രതി ഉമറിന്റെ സാന്നിധ്യമില്ല. പതിനേഴുകാരനായ ഒന്നാം പ്രതിയാണ് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. ശേഷം, കൊലപാതകം നടന്ന വിജനമായ പറമ്പിലേക്ക് ഇവർ പോയതായി പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തിന് സമീപത്തെ വീടുകളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഉമറിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സിസിടിവി ക്യാമറകളുടെ കണ്ണിൽപ്പെടാത്ത രീതിയിൽ കൃത്യമായ ആസൂത്രണത്തോടെയാണ് ഉമർ സ്ഥലത്തെത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Fashion ⏭️

Back to top button