NEWS

കോഴിക്കോട്ടേക്ക് തട്ടകം മാറ്റി ആര്യ; തലസ്ഥാനം വിടാൻ സിപിഎം അനുമതി

തിരുവനന്തപുരം∙ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ പ്രവര്‍ത്തന കേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാന്‍ സിപിഎം സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടി. ഇതുസംബന്ധിച്ച തീരുമാനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് മാധ്യമങ്ങളെ അറിയിച്ചത്. നിലവില്‍ ആര്യ തിരുവനന്തപുരത്തും ഭര്‍ത്താവ് സച്ചിന്‍ദേവ് കോഴിക്കോടും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇരുവരും ഒന്നിച്ച് കോഴിക്കോട്ട് താമസിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ ഗുണകരമാകുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വത്തിന്റെ ഈ നടപടി.

തന്റെ പ്രവര്‍ത്തന മേഖല തിരുവനന്തപുരത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ആര്യ രാജേന്ദ്രന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജില്ലാ കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തുനല്‍കിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്യ ഈ അഭ്യര്‍ഥന നടത്തിയത്. ജില്ലാ കമ്മിറ്റി ഈ അപേക്ഷ പരിശോധിക്കുകയും അനുകൂലമായി ശുപാര്‍ശ ചെയ്തുകൊണ്ട് അന്തിമ അംഗീകാരത്തിനായി സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.

Fashion ⏭️

Back to top button