NEWS

റിയാദിലെ തന്ത്രപ്രധാന കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം; സ്ഥലം സന്ദർശിച്ച് ഡെപ്യൂട്ടി ഗവർണർ

റിയാദ്∙ ഹൂതി വിമതരുടെ നേതൃത്വത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ തകരാറുകൾ സംഭവിച്ച സൗദി അരാംകോയുടെ റിയാദിലുള്ള ഭരണനിർവഹണ കാര്യാലയം റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ നേരിട്ടെത്തി പരിശോധിച്ചു.

ഞായറാഴ്ച പ്രഭാതത്തിലായിരുന്നു ഈ ഡ്രോൺ ആക്രമണം അരങ്ങേറിയത്. ആക്രമണത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന് മുകളിലും സമീപപ്രദേശങ്ങളിലും ഡ്രോണിന്റെ അവശിഷ്ടങ്ങൾ ചിതറിത്തെറിക്കുകയും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തതായി സൗദി ഊർജ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. അതേസമയം, നിർഭാഗ്യകരമായ ഈ സംഭവത്തിൽ ആർക്കും പരുക്കുകളോ മറ്റ് ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ ഉറപ്പിച്ചു പറഞ്ഞു. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുകളും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button